കുസാറ്റില്‍ സംഗീത നിശക്ക് അനുമതി തേടിയില്ലെന്ന് ഡിസിപി; വാക്കാല്‍ അറിയിച്ചിരുന്നെന്ന് വിസി
കൊച്ചി: കുസാറ്റില്‍ കഴിഞ്ഞ ദിവസം നടക്കാനിരുന്ന സംഗീതനിശക്ക് സര്‍വ്വകലാശാല അധികൃതര്‍ പോലീസില്‍ നിന്ന് അനുമതി തേടിയില്ലെന്ന് ഡി.സി.പി കെ.സുദര്‍ശന്‍ പറഞ്ഞു. രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിവരം പോലീസിനെ വാക്കാല്‍ അറിയിച്ചിരുന്നുവെന്ന് കുസാറ്റ് വിസി പി.ജി ശങ്കരന്‍ പറഞ്ഞു. മുമ്പും ഈ രീതിയിലാണ് പരിപാടികള്‍ നടത്തിയിരുന്നത്. ആറ് പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. പരിപാടി കാണാനുള്ള ആകാംക്ഷയില്‍ കുട്ടികള്‍ ഓടിവരുകയാണുണ്ടായത്. അധ്യാപകരും സ്ഥലത്ത് ഉണ്ടായിരുന്നു. പെട്ടെന്നാണ് അകത്ത് കയറാന്‍ തള്ളല്‍ ഉണ്ടായത്. പരിപാടികളെല്ലാം പോലീസിനെ അറിയിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Also Read; കുസാറ്റ് ദുരന്തം; കളമശ്ശേരി കാംപസില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനെത്തിച്ചു
സമയം അനുസരിച്ച് കുട്ടികളെ കയറ്റുന്നതില്‍ പാളിച്ചയുണ്ടായി. ദുരന്തം ഉണ്ടായത് ഒരു ഗേറ്റ് മാത്രമേ ഉള്ളായിരുന്നു എന്നതുകൊണ്ടല്ല. സ്റ്റെപ്പിന്റെ പ്രശ്‌നവും അപകടം ഉണ്ടാക്കി. സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































