September 7, 2024
#Top Four

കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു

കൊച്ചി: കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. ദുരന്തം ഉണ്ടായ സ്ഥലത്തെത്തി പോലീസും ഫോറന്‍സിക് സംഘവും ഇന്നലെ പരിശോധന നടത്തിയിരുന്നു. സംഗീത നിശയുടെ സംഘാടനത്തില്‍ പിഴവുണ്ടായിട്ടുണ്ടോയെന്ന് സര്‍വകലാശാലയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഉടന്‍തന്നെ സമര്‍പ്പിക്കും.

അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശിയായ സാറാ തോമസിന്റെ സംസ്‌കാരം ഇന്ന് നടക്കും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ വെന്റിലേറ്ററിലും അഞ്ചുപേര്‍ ഐസിയുവിലും ചികിത്സയിലാണ്. വിവിധ ആശുപത്രികളിലായി 42 പേര്‍ ചികിത്സ തേടിയിട്ടുണ്ട്.

Also Read; നവകേരള സദസിന്റെ വിളംബര ജാഥയില്‍ പങ്കെടുത്തില്ല; അംഗന്‍വാടി ജീവനക്കാരോട്‌ വിശദീകരണം ചോദിച്ചതായി പരാതി

കുസാറ്റ് ടെക് ഫെസ്റ്റിനിടെ ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകളും തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *