October 25, 2025
#Top Four

ശബരിമല ഭക്തര്‍ മുഖ്യമന്ത്രി ഉള്ള ദിവസം പുറത്തിറങ്ങരുത്; വി ഡി സതീശന്‍

കോഴിക്കോട്: നവകേരള സദസ് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന് പ്രതിക്ഷനേതാവ് വിഡി സതീശന്‍. നാട്ടുകാരുടെ ചിലവില്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിന്റെ ഉദ്ഘാടനം ബേപ്പൂര്‍ മണ്ഡലത്തിലെ ഫറോക്കില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജാവ് എഴുന്നള്ളുമ്പോള്‍ കരുതല്‍ തടങ്കലിലിടുകയാണ്. പ്രതിഷേധിക്കുന്നവരെ ക്രൂരമായി മര്‍ദിക്കുന്നു. നാണംകെട്ട മുഖ്യമന്ത്രിയാണ് കസേരയിലിരിക്കുന്നത്. വൃത്തികെട്ട കാര്യം ചെയ്താല്‍ അതേ നാണയത്തില്‍ മറുപടി പറയും. ശബരിമല ഭക്തര്‍ മുഖ്യമന്ത്രി ഉള്ള ദിവസം പുറത്തിറങ്ങരുത്. കറുപ്പ് കണ്ട് പൊലീസ് പൊക്കി കൊണ്ടു പോകും’, പ്രതിക്ഷനേതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്കൊപ്പം നടക്കുന്നവര്‍ അടിമക്കൂട്ടങ്ങളാണെന്ന് ആരോപിച്ച അദ്ദേഹം അവര്‍ രാജാവ് നഗ്‌നനാണെന്ന് പറയാന്‍ കഴിവില്ലാത്തവരാണെന്നും ആരോപിച്ചു.

Also Read; നവകേരള സദസിന് സമീപം ഗ്യാസ് ഉപയോഗിക്കരുത്; സര്‍ക്കുലറില്‍ മാറ്റം വരുത്തി ആലുവ പോലീസ്

നവകേരള സദസിന് ബദലായി യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് നിര്‍വഹിച്ചത്. കണ്ണൂര്‍ വി സി നിയമനത്തില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 12 ജില്ലകളിലും ഇന്ന് വിചാരണ സദസുകള്‍ നടക്കും.

 

Leave a comment

Your email address will not be published. Required fields are marked *