December 18, 2025
#Top Four

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി ഒഴിഞ്ഞ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കോട്ടയം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി ഒഴിഞ്ഞു. നേരത്തെ രാജി നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് മാര്‍പ്പാപ്പ രാജി അംഗീകരിച്ചതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കുര്‍ബാനരീതിയെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയില്‍ നാളുകളായി നിലനിന്ന ഭിന്നതയ്ക്കൊടുവിലാണ് സഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പടിയിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും തെരഞ്ഞെടുക്കുക. കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സിറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജിയോപോള്‍ഡോ ജിറെലി അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. സഭയുടെ ഔദ്യോഗിക വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ കടുത്തഭിന്നത നിലനില്‍ക്കെയാണ് സഭാ ആസ്ഥാനത്ത് കര്‍ദിനാള്‍ നാടകീയ പ്രഖ്യാപനം നടത്തിയത്.

Also Read; ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി

 

Leave a comment

Your email address will not be published. Required fields are marked *