October 25, 2025
#Movie #Politics #Top Four

അവസാനം വരെ അഭിനയത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ശിവരാജ് കുമാര്‍

ബംഗളൂരു: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നാല്‍ വാഗ്ദാനം നിരസിച്ചിരിക്കുകയാണ് നടന്‍ ശിവരാജ് കുമാര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം നല്‍കാമെന്നും ഈ അവസരം എല്ലാവര്‍ക്കും ലഭിക്കണമെന്നില്ലെന്നും ശിവകുമാര്‍ താരത്തോട് പറഞ്ഞിരുന്നു. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഇഡിഗ കമ്മ്യൂണിറ്റിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനിടെയാണ് ശിവകുമാര്‍ വിവരം പങ്കുവച്ചത്.

‘ഞാന്‍ ശിവരാജ് കുമാറിനോട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ഇത് ബാധകമല്ല. ഏത് സമയത്ത് വേണമെങ്കിലും അഭിനയിക്കാം.പടിവാതിക്കല്‍ എത്തുന്ന അവസരം നഷ്ടപ്പെടുത്തരുത്’ ശിവകുമാര്‍ താരത്തോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

Also Read; ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രിംകോടതി

തൊട്ടുപിന്നാലെ തന്നെ ശിവരാജ് കുമാര്‍ പ്രതികരണവുമായി എത്തിയിരുന്നു.’സിനിമയില്‍ അഭിനയിക്കാനുളള എന്റെ കഴിവ് സമ്മാനിച്ചത് അച്ഛനാണ്. അവസാനം വരെ അഭിനയത്തില്‍ നിന്നും പിന്‍മാറില്ല. രാഷ്ട്രീയത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരുണ്ടെന്നാണ് കരുതുന്നത്’ എന്നായിരുന്നു ശിവരാജ് കുമാര്‍ പറഞ്ഞത്.ഭാര്യ ഗീത ഈ വര്‍ഷം തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നും ശിവരാജ് കുമാര്‍ വ്യക്തമാക്കി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകളാണ് ഗീതാ ശിവരാജ് കുമാര്‍.

 

Leave a comment

Your email address will not be published. Required fields are marked *