#Top Four

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ ഡി എഫ് 10 സീറ്റുകളിലും ബി ജെ പി നാല് സീറ്റിലും വിജയിച്ചു. എസ് ഡി പി ഐയും ആം ആദ്മിയും ഓരോ ഇടങ്ങളില്‍ വിജയിച്ചു.

14 ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ ഡി എഫിന്റെ പത്തും യു ഡി എഫിന്റെ പതിനൊന്നും ബി ജെ പിയുടെ എട്ടും എസ് ഡി പി ഐയുടെ രണ്ടും സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെയുള്ളതിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം സ്വതന്ത്രരുടെ സിറ്റിങ് സീറ്റുകളായിരുന്നു.

Also Read;പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച; ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയവര്‍ എംപിമാര്‍ക്ക് നേരെ സ്‌പ്രേ പ്രയോഗിച്ചു

Leave a comment

Your email address will not be published. Required fields are marked *