‘ഹാദിയ നിയമവിരുദ്ധ തടങ്കലില്‍ അല്ല’; തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം
കൊച്ചി: തന്റെ മകള്‍ ഹാദിയയെ കാണാനില്ലെന്നും മകളെ കണ്ടെത്താന്‍ നടപടി വേണമെന്നുമാവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമ വിരുദ്ധതടങ്കലില്‍ അല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. അമ്മയുമായി ഹാദിയ ഫോണില്‍ സംസാരിക്കാറുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം പുനര്‍വിവാഹം ചെയ്‌തെന്നും കോടതിയെ പോലീസ് അറിയിച്ചിരുന്നു.
മലപ്പുറത്ത് ക്ലിനിക് നടത്തുകയായിരുന്ന മകളെ ഏതാനും ആഴ്ചകളായി കാണാനില്ലെന്നും മൊബൈല്‍ ഫോണ്‍ അടക്കം സ്വിച്ച് ഓഫാണന്നും ചൂണ്ടികാട്ടിയാണ് അച്ഛന്‍ അശോകന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിനല്‍കിയത്. മകളെ സത്യസരണി ഭാരവാഹിയായ സൈനബ അടക്കമുള്ളവര്‍ തടങ്കലിലാക്കിയെന്ന് സംശയമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഹാദിയ തടങ്കലിലല്ലെന്നും മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിവാഹം കഴിച്ച് തിരുവനന്തപുരത്ത് കുടുംബവുമായി ജീവിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല അമ്മയുമായി ഹാദിയ ഫോണില്‍ സംസാരിക്കാറുണ്ടെന്നും പോലീസ് റിപ്പോര്‍ട്ട് നല്‍കി. ഫോണ്‍വിളി വിശദാംശത്തിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഹാദിയയുടെ മൊഴിയില്‍ തന്റെ സ്വകാര്യത തകര്‍ക്കാനാണ് ഹര്‍ജിയെന്നും ആരോപിച്ചിട്ടുണ്ട്.
Also Read; പാര്‍ലമെന്റ് അതിക്രമക്കേസില്‍ രണ്ടാം ദിനവും മൗനംപാലിച്ച് കേന്ദ്രസര്‍ക്കാര്‍