ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് എത്തും; സംസ്‌കൃത സര്‍വകലാശാലയിലും കറുത്ത ബാനര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ഇന്ന് രാത്രിയാണ് തലസ്ഥാനത്ത് എത്തുന്നത്. സംസ്‌കൃത സര്‍വകലാശാലയ്ക്ക് മുന്‍പില്‍ കറുത്ത ബാനര്‍ ഉയര്‍ത്തിയിരിക്കുന്നതിനാല്‍ ഗവര്‍ണറുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ പോലീസിനെ നിയമിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് മുതല്‍ രാജ്ഭവന്‍ വരെ പലയിടത്തും ബാരിക്കേഡ് ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ തലസ്ഥാനത്തും എസ്എഫ്‌ഐ കറുത്ത ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം, എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാറില്‍ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് സനാതന ധര്‍മ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിക്കുന്ന സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ക്യാമ്പസില്‍ പ്രകടനവുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിയതിനാല്‍ വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
Also Read; കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എസ്എഫ്ഐ ബാനറുകള്‍ ഉടന്‍ നീക്കണം, നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍
എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെ ഉപയോഗിച്ച് ഗവര്‍ണന്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാത്തതിനാല്‍ പോലീസിന് നേരെയായിരുന്നു രോഷം മുഴുവനും. അതിനാല്‍ എസ്പി തന്നെ നേരിട്ട് ബാനറുകള്‍ നീക്കം ചെയ്യുകയായിരുന്നു.എന്നാല്‍ ബാനര്‍ നീക്കം ചെയ്തതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഗസ്റ്റ് ഹൗസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി.