January 22, 2025
#Top Four

തെക്കന്‍ തമിഴ്‌നാട്ടില്‍ മഴതുടരുന്നു; വെള്ളക്കെട്ട് രൂക്ഷം

ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു. തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളില്‍ വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. തെക്കന്‍ തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയില്‍ 10 പേരാണ് മരിച്ചത്.

Also Read; ആര്‍ത്തവ വേദന ഒഴിവാക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിച്ച പതിനാറുകാരിക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് തുറന്ന 160 ദുരിതാശ്വാസ ക്യാമ്പുകളിലായി 17,000 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി അറിയിച്ചു. നിലവില്‍ ഒമ്പത് ഹെലികോപ്റ്ററുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും ഒരു ഹെലികോപ്റ്റര്‍ കൂടി രക്ഷാപ്രവര്‍ത്തനനത്തിനായി ഒരുക്കാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Leave a comment

Your email address will not be published. Required fields are marked *