മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോ? മന്ത്രി വി.എന്‍ വാസവന്‍

കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി.എന്‍ വാസവന്‍. മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോ?. സതീശനല്ല, സുധാകരനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. സിപിഐഎം മുഖ്യമന്ത്രിക്ക് കവചം തീര്‍ക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ പ്രസിഡന്റാണ്. എന്തിന് വേണ്ടിയായിരുന്നു ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ് സമരമെന്നും മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
അതേസമയം, നവകേരള യാത്രയ്ക്ക് എതിരെ കരിങ്കൊടി കാണിച്ചതിന് ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ്സ് DYFI പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ലുണ്ടാവുകയും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിക്കുകയും തിരിച്ചും ആക്രമണം ഉണ്ടാവുകയും പോലീസ് എത്തി നിയന്ത്രിച്ചിട്ടും ഇരു വിഭാഗവും അടി തുടരുകയായിരുന്നു.
Also Read; പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്ത് സതീശന്‍; മഹാരാജാവല്ല, താന്‍ ജനങ്ങളുടെ ദാസനാണെന്ന് മുഖ്യമന്ത്രി
പോകേണ്ടിടത്ത് മുന്‍പ് പോയിട്ടുള്ളത് സുരക്ഷയില്ലാതെയാണെന്നാണ് പ്രതിപക്ഷ നേതാവിനോട് പറയാനുള്ളത്. സുരക്ഷയില്ലാതെ കമ്മ്യൂണിസ്റ്റ്കാരനായിട്ടാണ് പോയത്. സെക്രട്ടറിയേറ്റിന് മുന്നില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ നാണമുണ്ടോ മുഖ്യമന്ത്രിക്ക് എന്ന് ചോദിച്ചു.