വി ഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വിഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതുകൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സതീശന്‍ എന്ന് വിളിച്ചത്. വി ഡി എന്നാല്‍ വെറും ഡയലോഗ് എന്നായി മാറിയെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധകിട്ടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നും റിയാസ് പറഞ്ഞു. പാര്‍ട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് വി ഡി സതീശനെന്നും സിപിഎമ്മിനോട് കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാടാന്‍ ഇറങ്ങിയാല്‍ നവകേരള സദസിന് ആളുകൂടുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.
Also Read; ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് കേരള സര്‍ക്കാര്‍
നവ കേരള സദസിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഇന്നലെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍ രംഗത്ത് വന്നത്. ഇതിനോട് രൂക്ഷമായി തന്നെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തെ പിന്തുണച്ചാണ് മന്ത്രി റിയാസും രംഗത്ത് വന്നത്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































