സി.പി.ഐയില്‍ വിമതനീക്കം ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാനസെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് നല്‍കിയതിനുപിന്നാലെ സി.പി.ഐയില്‍ വിമതനീക്കം ശക്തമാകുന്നു. ബിനോയിയുടെ സെക്രട്ടറിസ്ഥാനം സംസ്ഥാനകൗണ്‍സില്‍ അംഗീകരിക്കണം. ഇതിനായി ഡിസംബര്‍ 28-ന് ചേരുന്ന കൗണ്‍സില്‍യോഗത്തില്‍ ബിനോയിക്കുപകരം മറ്റൊരാളെ നിര്‍ദേശിക്കാനാണ് ഒരു വിഭാഗം നീക്കം നടത്തുന്നത്.
Also Read; പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
ബിനോയ് വിശ്വം കാനത്തിനൊപ്പം നിലനിന്ന മുതിര്‍ന്ന നേതാവാണെങ്കിലും കാനത്തിനുണ്ടായിരുന്നത്ര പിന്തുണ ആ പക്ഷത്തുനിന്ന് ബിനോയിക്ക് ലഭിക്കില്ലെന്നാണ് ഇസ്മയില്‍ പക്ഷം വിലയിരുത്തുന്നത്. ഒരു ഗ്രൂപ്പ്‌പോരായി ഇത് മാറാതിരിക്കാന്‍ കാനത്തിനൊപ്പമുണ്ടായിരുന്നതും ബിനോയിയെ സെക്രട്ടറിയാക്കിയതിനോട് യോജിപ്പില്ലാത്തതുമായ ഒരാളുടെ പേര് നിര്‍ദേശിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കാനത്തെ പിന്തുണച്ചിരുന്നവരാണ് കൗണ്‍സിലില്‍ ഭൂരിപക്ഷവും. പകരമൊരാളെ നിര്‍ത്തി മത്സരിപ്പിച്ചാലും അദ്ഭുതങ്ങളൊന്നും നടക്കാന്‍ സാധ്യതയില്ല. പക്ഷേ, മത്സരത്തിന് കളമൊരുക്കി സമവായത്തിലൂടെ പുതിയൊരു മുഖത്തെ സെക്രട്ടറിയാക്കാനുള്ള ആസൂത്രണമാണ് വിമതനീക്കത്തിനുപിന്നിലുള്ളത്.