ഗൂഢാലോചന, ഗൂഢാലോചന തന്നെ, വിരട്ടാമെന്ന് കരുതേണ്ട: മാധ്യമപ്രവര്‍ത്തകക്കെതിരായ കേസില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഗൂഢാലോചനയ്ക്കു കേസെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണെന്നും പോലീസില്‍ തനിക്ക് വിശ്വാസക്കുറവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയുണ്ടെങ്കില്‍ അത്തരത്തില്‍ കേസ് വരും.
ജോലിസ്ഥലത്ത് പോകുന്നതോ സാധാരണ നിലയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതോ ആരും തടയാന്‍ പോകുന്നില്ല. ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് പറയുന്നത്. നിങ്ങള്‍ അങ്ങനെയല്ലെന്ന് പറയുന്നു. അത് തെളിയിച്ചോളൂ. എനിക്ക് പോലീസില്‍ വിശ്വാസക്കുറവില്ല- ക്ഷുഭിതനായി മുഖ്യമന്ത്രി പറഞ്ഞു.
Also Read; വിഴിഞ്ഞത്ത് എകസൈസ് കണ്ടെടുത്തത് കഞ്ചാവ് ഉള്‍പ്പടെ മാരകായുധങ്ങള്‍
നവകേരള സദസ്സിനിടെ പ്രതിഷേധിച്ച പ്രതിപക്ഷത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതുപോലൊരു പരിപാടി നടക്കുമ്പോള്‍ അടിച്ചോണ്ടിരിക്കാന്‍ പറയുന്ന ഒരു നേതാവിനെ നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അതാണോ പൊതു സംസ്‌കാരം? നിങ്ങള്‍ക്കാര്‍ക്കും അതൊരു പ്രശ്‌നമായി തോന്നുന്നില്ലല്ലോ.ഞാന്‍ പറഞ്ഞത് നിങ്ങള്‍ മറച്ചുവയ്ക്കുന്നു-മുഖ്യമന്ത്രി പറഞ്ഞു.