വിഴിഞ്ഞത്ത് എകസൈസ് കണ്ടെടുത്തത് കഞ്ചാവ് ഉള്‍പ്പടെ മാരകായുധങ്ങള്‍
വിഴിഞ്ഞം: കോളിയൂര്‍ കൈലിപ്പാറ കോളനിയില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ്,മാരകായുധങ്ങള്‍,നാടന്‍ ബോംബുകള്‍ എന്നിവ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്ന് വിഷ്ണു എന്ന സ്റ്റാലിനെ (27) എക്‌സൈസ് പിടികൂടി കോവളം പോലീസില്‍ ഏല്പിക്കുകയും.
Also Read; ഡിജിപിയുടെ ഔദ്യോഗിക വസതിയിലെ സുരക്ഷാവീഴ്ച; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
മയക്കുമരുന്നുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാളുടെ ഇളയ സഹോദരന്‍ നിധിന്‍ ഒളിവിലാണ്. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.എസ്.ഷിജുവാണഅ കഞ്ചാവ് ,വടിവാള്‍,കത്തി,കഠാര, 3 നാടന്‍ ബോംബുകള്‍ എന്നിവ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്.





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































