January 22, 2025
#Top Four

റോബിന്‍ ബസിനെ വീണ്ടും തടഞ്ഞ് എംവിഡി

കൊച്ചി: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിന്‍ ബസിനെ മൂവാറ്റുപുഴയില്‍ വെച്ച് എംവിഡി പിടികൂടി. ബസ് പരിശോധിച്ച ശേഷം വിട്ട് നല്‍കി. പത്തനംതിട്ടയില്‍ നിന്ന പുറപ്പട്ട ബസ് ഇന്ന് രണ്ടാം തവണയാണ് തടയുന്നത്.

പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമപോരാട്ടം നടത്തിയിരുന്ന റോബിന്‍ ബസ് ഒരു മാസത്തിന് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും സര്‍വീസിനിറങ്ങിയത്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് സര്‍വീസ് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പരിശോധന നടത്തി.

Also Read; ലഡാക്കിലും ജമ്മുകാശ്മീരിലും ഭൂചലനം

യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം സര്‍വീസ് തുടരാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് മൂവാറ്റുപുഴയില്‍ നിന്ന് വീണ്ടും ബസ് തടയുകയായിരുന്നു. കൂടാതെ നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *