പ്രശസ്ത തമിഴ്‌നാടന്‍ വിജയ്കാന്ത് അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. 150ല്‍പരം സിനിമകളില്‍ വേഷമിട്ട് തമിഴകത്തിന്റെ പ്രിയ താരമായിരുന്നു വിജയ്കാന്ത്. അതേസമയം രാഷ്ട്രീയത്തിലും വിജയകാന്ത് സജീവമായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
അനാരോഗ്യത്തെത്തുടര്‍ന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു വിജയകാന്ത്. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു. വിജയകാന്തിന്റെ സാന്നിധ്യത്തില്‍ അടുത്തിടെ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഭാര്യയും പാര്‍ട്ടി ട്രഷററുമായ പ്രേമലത ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റിരിന്നു.
Also Read; സിപിഐ സംസ്ഥാന സെക്രട്ടറിയായി ഇനി ബിനോയ് വിശ്വം
2005 സെപ്റ്റംബര്‍ 14ന് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. വിരുദാചലം, ഋഷിവന്ദ്യം മണ്ഡങ്ങളെ പ്രതിനിധീകരിച്ച് രണ്ടു തവണ എംഎല്‍എയായിരുന്നു. 2011 മുതല്‍ 2016 വരെ തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്.





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































