December 18, 2025
#Politics #Top Four

ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഇന്ന് അധികാരമേല്‍ക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. കേരളാ കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് നേതാവ്കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരായിരുന്ന അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ച ഒഴിവിലാണ് ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പളളിയും മന്ത്രിമാരാകുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

രാജ്ഭവനില്‍ വൈകുന്നേരം 4മണിക്ക് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്ഭവന്‍ വളപ്പില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ് നടക്കുക. സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള ബന്ധം വഷളായ സാഹചര്യത്തിലാണ് ഇത്തവണത്തെ സത്യ പ്രതിജ്ഞ നടക്കുന്നത്. അതിനിടെ സിനിമാ വകുപ്പ് കൂടി വേണമെന്ന് കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടത് ചര്‍ച്ചാ വിഷയമായി. വകുപ്പ് വിവേചനം മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണെങ്കിലും ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയായേക്കും.

Also  Read; ബില്ലുകളില്‍ ഒപ്പിടുന്നതിന് ഗവര്‍ണര്‍ക്ക് സമയക്രമം നിശ്ചയിക്കണം; ഹര്‍ജി ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

Leave a comment

Your email address will not be published. Required fields are marked *