October 25, 2025
#Crime #Top Four

സഹോദരനുമായുള്ള ലൈംഗിക ബന്ധം; ഗര്‍ഭഛിദ്രത്തിന് അനുമതി നിരസിച്ച് ഹൈക്കോടതി

കൊച്ചി: ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി തേടിയ 12കാരിയുടെ ഹര്‍ജി നിരസിച്ച് കേരള ഹൈക്കോടതി . 34ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂര്‍ണ വളര്‍ച്ചയെത്തിയതിനാലാണ് കോടതി അനുമതി നിഷേധിച്ചത്. ഇപ്പോഴത്തെ ഗര്‍ഭഛിദ്രം പെണ്‍കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ട് അതിനാല്‍ ഇത് കണക്കിലെടുത്താണ് കോടതി അനുമതി നിഷേധിച്ചിരിക്കുന്നത്. സഹോദരനുമായുള്ള ലൈംഗിക ബന്ധത്തിലൂടെ 12 വയസുകാരി ഗര്‍ഭിണിയായതുകൊണ്ടാണ് കഴിഞ്ഞ മാസം 22ന്് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി പെണ്‍കുട്ടി കോടതിയിലെത്തിയത്.

ഈ പ്രായത്തിലെ പ്രസവം കുട്ടിയെ മാനസികമായും ശാരീരികമായും സാരമായി ബാധിക്കുമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു. എന്നാല്‍ മെഡിക്കല്‍ വിദഗ്ദ്ധരുടെ കീഴില്‍ സ്വാഭാവിക പ്രസവമോ സിസേറിയനോ വഴി കുട്ടിയുടെ ജനനം നടക്കട്ടെയന്നാണ് കോടതി നിര്‍ദേശിച്ചത്.

Also Read; 24 മണിക്കൂറിനിടെ കേരളത്തില്‍ 227 പേര്‍ക്ക് കൊവിഡ്

പെണ്‍കുട്ടിയ്ക്ക് പ്രസവം വരെ അടുത്തുള്ള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും ചികിത്സ തേടാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. പ്രസവശേഷം കുട്ടിയുടെ പൂര്‍ണ സുരക്ഷ ഉറപ്പ് വരുത്താമെന്നും കോടതി ഉറപ്പ് നല്‍കിയിട്ടുണ്ട് കൂടാതെ പ്രസവം വരെ മാതാപിതാക്കളുടെ കൂടെയുള്ളകുട്ടിയുടെ ജീവിതസാഹചര്യവും കോടതി നിരീക്ഷിക്കുന്നതായിരിക്കും.

Leave a comment

Your email address will not be published. Required fields are marked *