സുഹൃത്തിന്റെ നായയെ രക്ഷിക്കാന്‍ ഡാമില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം
ഭോപ്പാല്‍: ഭോപ്പാലില്‍ സുഹൃത്തിന്റെ നായയെ രക്ഷിക്കാന്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം. 23കാരനായ സരള്‍ നിഗമാണ് മരിച്ചത്. എന്നാല്‍, വെള്ളത്തില്‍ വീണ നായ നീന്തി രക്ഷപ്പെട്ടിരിക്കുകയാണ്. ഭോപ്പാല്‍ മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ ബിടെക് ബിരുദം നേടിയ സരള്‍ നിഗം യുപിഎസ്സി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.
Also Read; തൊട്ടിപ്പാൾ സ്വദേശി ചികിത്സാ സഹായം തേടുന്നു
ഭോപ്പാല്‍ നഗരത്തിലെ 10 കിലോമീറ്റര്‍ അകലെയാണ് കെര്‍വ ഡാമിലേക്ക് രാവിലെ ഏഴരയോടെയാണ് രണ്ട് പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാന്‍ പോയത്. ഇതിലൊരാളുടെ നായ കെര്‍വ അണക്കെട്ടിലെ റിസര്‍വോയറില്‍ വീഴുകയും തുടര്‍ന്ന് മൂവരും നായയെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങി എന്നാല്‍, സരള്‍ കാല്‍വഴുതി വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. നായ നീന്തി രക്ഷപ്പെട്ടെങ്കിലും സരളിന് രക്ഷപ്പെടാനായില്ലെന്നാണ് പോലീസ് പറയുന്നത്.