#Top Four

കുമാരപുരത്തെ പശുക്കള്‍ ചത്തത് പുല്ലില്‍ നിന്നും വിഷബാധയേറ്റ്

ആലപ്പുഴ: കുമാരപുരത്തെ പശുക്കള്‍ ചത്തത് പുല്ലില്‍ നിന്ന് വിഷബാധയേറ്റെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ചയ്ക്കിടെ ആറ്റുപുറത്ത് തെക്കതില്‍ ഭാമിനിയുടെ മൂന്ന് പശുക്കള്‍ ചത്തത്

പശുക്കളുടെ വയറുവീര്‍ക്കുകയും കുഴഞ്ഞുവീണ് ചാകുകയുമായിരുന്നു അതിനാലാണ് സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനക്ക് അയച്ചത്. സമീപത്തെ തോട്ടില്‍ വളരുന്ന പുല്ലും കാലിത്തീറ്റയുമായിരുന്നു ഇവയ്ക്ക് നല്‍കിയിരുന്നത്. ഈ പുല്ലില്‍ നിന്ന് വിഷബാധയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായം.

Also Read; മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിയെ മാറ്റാനാകില്ല

‘കടകല്‍ എന്ന വിളിക്കുന്ന പുല്ലാണ് പശുക്കള്‍ക്ക് നല്‍കിയിരുന്നത്. പണ്ടുകാലങ്ങളില്‍ ഇത് പശുക്കള്‍ക്ക് കൊടുക്കാതിരിക്കുമായിരുന്നില്ല എന്തന്നാല്‍ നല്ല കട്ടിയുള്ള തണ്ടാണ് ഇത് അതിനാല്‍ ഇതിന്റെ തണ്ടില്‍ മഞ്ഞുകാലത്ത് വിഷാംശം ഉണ്ടാകും.’- മൃഗസംരക്ഷണ വിദഗ്ദ്ധര്‍ പറഞ്ഞു.ഭാമിനിയ്ക്ക് പതിമൂന്ന് പശുക്കളാണ് ഉള്ളത്. ഇതില്‍ മൂന്നെണ്ണമാണ് ചത്തത്.

 

Leave a comment

Your email address will not be published. Required fields are marked *