• India
#Top Four

ഒപ്പന മത്സരത്തിനിടെ വിദ്യാര്‍ഥിനി വേദിയില്‍ തളര്‍ന്നുവീണു

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന മത്സരത്തിനിടെ വിദ്യാര്‍ഥിനി വേദിയില്‍ തളര്‍ന്നുവീണു. തുടര്‍ന്ന് മത്സരം മുഴുമിപ്പിക്കാനാവാതെ സംഘം വേദിവിടുകയായിുന്നു. ആലപ്പുഴ സെന്റ് ജോസഫ്‌സ് എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനികള്‍ മത്സരിക്കുന്നതിനിടെയാണ് ടീമംഗമായ അന്‍സിയ കുഴഞ്ഞ് വീണത്. കളിക്കിടെയുണ്ടായ അപ്രതീക്ഷിത വീഴ്ചയില്‍ സഹമത്സരാര്‍ത്ഥികളും പരിഭ്രാന്തരായതിനാല്‍ ഒപ്പന നിലച്ചു. ഉടന്‍ തന്നെ കുട്ടിയെ വേദിയോട് ചേര്‍ന്ന മെഡിക്കല്‍ വിഭാഗത്തിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നല്‍കുകയാരുന്നു.

Also Read; ഗവര്‍ണര്‍ക്കു നേരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി

തുടര്‍ന്ന് ഇതേ ടീമിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആസിയയ്ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവര്‍ക്ക് മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ ലഭ്യമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ തീവണ്ടി മാര്‍ഗ്ഗമാണ് കുട്ടികള്‍ മത്സരിക്കാനെത്തിയത്. ശാരീരിക ക്ഷീണം കാരണം തളര്‍ച്ചയുണ്ടായതാണെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. അല്‍പ്പനേരത്തെ വിശ്രമത്തിനും നിരീക്ഷണത്തിനും ശേഷമാണ് കുട്ടികളെ വിട്ടയച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *