വിമാനാപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ടു
ലോസ് ഏഞ്ചലസ്: വിമാനാപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രസ്റ്റ്യന്‍ ഒലിവറും (51) അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10ഓടെയാണ് വിമാനാപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെയാണ് കരീബിയന്‍ കടലില്‍ വിമാനം പതിക്കുകയായിരുന്നു വെന്നാണ് വിവരം. 30 വര്‍ഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യന്‍ ഒലിവര്‍.
സെന്റ് ലൂസിയയിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോവുകയായിരുന്നു ഇവര്‍. ഒലിവറിന്റെ മക്കളായ മെഡിറ്റ (10),അനിക് (12)എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് ഷാസും അപകടത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടന്നയുടന്‍ തന്നെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സ്ഥലത്തെത്തിയെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.
Also Read; കായംകുളത്ത് മത്സരിച്ചപ്പോള്‍ ചിലര്‍ കാലുവാരി: ജി. സുധാകരന്‍
കോസ്റ്റ്ഗാര്‍ഡാണ് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട് എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇതുവരെ പൂര്‍ത്തായിട്ടില്ല എന്നാണ് വിവരം. അറുപതിലേറെ സിനിമകളിലും ടെലിവിഷന്‍ ഷോകളിലും ക്രിസ്റ്റ്യന്‍ ഒലിവര്‍ അഭിനയിച്ചിട്ടുണ്ട്. 2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍- കോമഡി ചിത്രമായ ‘സ്പീഡ് റേസി’ലൂടെയാണ് താരം ശ്രദ്ധ നേടിയത്.