September 7, 2024
#Top Four

പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് ഇന്ത്യ ആദിത്യ എല്‍ 1 ലക്ഷ്യസ്ഥാനത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വിജയ വാര്‍ത്ത ലോകത്തെ അറിയിച്ചിരിക്കുന്നത്.ഇന്ന് വൈകീട്ട് നാലോടെയാണ് നിര്‍ണായക ഭ്രമണപഥ മാറ്റം നിര്‍വ്വഹിച്ചത്. ലോകത്തിന്റെ മുഴുവന്‍ സഹകരണത്തോടെയാണ് ഐഎസ്ആര്‍ഒ ബംഗളൂരിലെ ടെലിമെട്രി കേന്ദ്രത്തില്‍ നിന്ന് ഇത് നിര്‍വ്വഹിച്ചത്. ആദിത്യ എല്‍ വണ്‍ നിശ്ചിത ഭ്രമണപഥത്തിലെത്തി. ഇന്ത്യ മറ്റൊരു നാഴികകല്ല് സൃഷ്ടിച്ചെന്ന് പ്രധാനമന്ത്രി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചിരുന്നു. ശാസ്ത്രജ്ഞരുടെ അര്‍പ്പണ ബോധത്തിന്റെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രയാന്‍ 3 വിജയകരമാക്കിയതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒ ഇന്ത്യയുടെ ആദ്യസോളാര്‍ സ്പേസ് ഒബ്‌സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍ 1 സെപ്തംബര്‍ രണ്ടിന് വിജയകരമായി വിക്ഷേപിച്ചത്. ലഗ്രാഞ്ച് പോയിന്റ് ലക്ഷ്യമാക്കി വിക്ഷേപിച്ച പേടകം 125ദിവസം നീണ്ടയാത്രയ്ക്കൊടുവില്‍ ജനുവരി ആറിന് ലഗ്രാഞ്ച് പോയിന്റിലെത്തി.

Also Read; ഒപ്പന മത്സരത്തിനിടെ വിദ്യാര്‍ഥിനി വേദിയില്‍ തളര്‍ന്നുവീണു

സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം,ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യങ്ങളെങ്കിലും സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തേക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭ്യമാക്കാനും ദൗത്യത്തിന് സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

 

Aditya L1 

Leave a comment

Your email address will not be published. Required fields are marked *