ഇന്ത്യക്കാരുടെ വിസ ആപ്ലിക്കേഷന്‍ കൂട്ടത്തോടെ നിരസിച്ച് കാനഡ, വഴി അടയ്ക്കുകയാണോ?
ഇന്ത്യയില്‍ നിന്നുള്ള നാല്‍പത് ശതമാനം വിസ ആപ്ലിക്കേഷനുകളും കാനഡ നിരസിച്ചുവെന്ന് റിപ്പോര്‍ട്ട്. കാനഡ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാരണങ്ങള്‍ വ്യക്തമാക്കാതെഅപേക്ഷ തള്ളിയത്. പബ്ലിക് സര്‍വകലാശാലകളെ അപേക്ഷിച്ച് പബ്ലിക് കോളജുകള്‍ സ്വീകരിച്ച അപേക്ഷകളാണ് കൂടുതലായി നിരസിക്കപ്പെട്ടത്.
Also Read; മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി
ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഉപരിപഠനത്തിനായി പോകുന്ന വിദേശ രാജ്യമാണ് കാനഡ. കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാഭ്യാസവും നല്ല ജോലിയുമാണ് കാനഡ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, പുതിയ സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നതാണ്. അതേസമയം അന്തര്‍ദേശീയ വിദ്യാഭ്യാസ പരിപാടികളുടെ വിശ്വാസം പുന:സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായിട്ടാണ് കടുത്ത നടപടികളുണ്ടാകുന്നത്. ഈ മേഖലയില്‍ വഞ്ചനയും ദുരുപയോഗവും നടക്കുന്നുണ്ടെന്ന് അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നുമാണ് കനേഡിയന്‍ ഭരണകൂടത്തിന്റെ നിലപാട്.