November 21, 2024
#Others

ഇരട്ടസെഞ്ചുറി, സെലക്ടര്‍മാരോടുള്ള കലിപ്പ് തീര്‍ത്ത് ചേതേശ്വര്‍ പുജാര

രാജ്‌കോട്ട്: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് പരിഗണന ലഭിക്കാത്തതിന്റെ കലിപ്പ് ചേതേശ്വര്‍ പൂജാര തീര്‍ത്തു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയോടെയാണ് പുജാര ദേശീയ ടീം സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കിയത്.

ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ പുറത്താകാതെ 243 റണ്‍സാണ് സൗരാഷ്ട്ര താരം അടിച്ചുകൂട്ടിയത്. 356 പന്തുകള്‍ നേരിട്ട് 30 ഫോറുകള്‍ നേടിയാണ് പൂജാരയുടെ നേട്ടം. ആഭ്യന്തര ക്രിക്കറ്റിലെ പൂജാരയുടെ 17-ാമത്തെ ഇരട്ട സെഞ്ച്വറിയാണിത്. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേട്ടത്തില്‍ നാലാം സ്ഥാനത്ത് എത്താനും പൂജാരയ്ക്ക് കഴിഞ്ഞു.

Also Read; മോദിയെ കോമാളിയെന്ന് വിളിച്ചധിക്ഷേപിച്ചു, സല്‍മാന്‍ ഖാനും സച്ചിനും അക്ഷയ്കുമാറും മാലദ്വീപിനെ ബഹിഷ്‌കരിക്കാനുള്ള പോസ്റ്റിട്ടു..! ഇനി ലക്ഷദ്വീപിന്റെ നല്ലകാലം

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 142 റണ്‍സ് മാത്രമാണ് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. മറുപടി പറഞ്ഞ സൗരാഷ്ട്ര നാല് വിക്കറ്റിന് 578 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിംഗ്‌സില്‍ 436 റണ്‍സിന്റെ ലീഡാണ് സൗരാഷ്ട്രയ്ക്കുള്ളത്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിം?ഗ് ആരംഭിച്ച ജാര്‍ഖണ്ഡ് ഒരു വിക്കറ്റിന് 81 റണ്‍സെടുത്തിട്ടുണ്ട്.

Jion with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *