January 22, 2025
#india #Movie #Top News

നിങ്ങള്‍ ആമിര്‍ഖാനോടും ഇതേ ചോദ്യം ചോദിച്ചു, എന്താണ് നിങ്ങളുടെ താത്പര്യം? മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് വിജയ് സേതുപതി

 

ചെന്നൈ: സിനിമ പ്രമോഷന്‍ പരിപാടിക്കിടെ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തിയ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് നടന്‍ വിജയ് സേതുപതി. ജനുവരി 12ന് റിലീസ് ചെയ്യുന്ന വിജയ് സേതുപതി-കത്രീന കൈഫ് ചിത്രം മെറി കിസ്മസിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സംഭവം. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രം ഹിന്ദി ഭാഷയെ എതിര്‍ക്കുന്നതല്ലേ എന്ന ചോദ്യമാണ് വിജയ് സേതുപതിയെ ചൊടിപ്പിച്ചത്. മെറി ക്രിസ്മസ് തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഹിന്ദിയെ ലക്ഷ്യം വെച്ചുള്ള ചോദ്യം നടനെ അസ്വസ്ഥനാക്കി. ഹിന്ദി പഠിക്കേണ്ടതുണ്ടോ എന്നായിരുന്നു ഒരു ചോദ്യം.

Also Read ; കലോത്സവ കിരീടം കണ്ണൂരിന്

സിനിമ പ്രമോഷനായി ആമിര്‍ ഖാന്‍ എത്തിയപ്പോഴും ഇതേ ചോദ്യം നിങ്ങള്‍ ചോദിച്ചു. ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നതിന്റെ താത്പര്യമെന്താണ്. ഹിന്ദി വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ഇവ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്- സേതുപതി പ്രതികരിച്ചു.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ താഴെ കാണുന്ന ലിങ്കിലൂടെ Join ചെയ്യാം 👇

Leave a comment

Your email address will not be published. Required fields are marked *