#Top Four

ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി കാണിച്ച് പ്രവര്‍ത്തകര്‍

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി കാണിച്ച് ഡി വൈ എഫ് ഐ, എസ് എഫ് ഐ, യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍. ഇടുക്കി തൊടുപുഴയിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ എത്തിയത്. ഭൂപതിവ് നിയമഭേദഗതിബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ എല്‍ ഡി എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇവിടെ എത്തിയത്.

Also Read; വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

അച്ഛന്‍കവല, വെങ്ങല്ലൂര്‍, ഷാപ്പുപടി എന്നിവിടങ്ങളിലും ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി കാണിച്ചു. ഗവര്‍ണറുടെ പരിപാടി നടക്കുന്ന മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളിലേക്കും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനമായി നടത്തിയിരുന്നു. പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *