October 25, 2025
#Top Four

ശബരിമല തിരക്ക്; സന്നിധാനത്ത് കൈവരി തകര്‍ന്ന നിലയില്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്ന നിലയില്‍ ശ്രീകോവിലിന് അടുത്തുണ്ടായ തിരക്കിനിടെയാണ് സംഭവം നടന്നിരിക്കുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

സോപാനത്ത് ഫ്‌ളൈ ഓവറില്‍ നിന്ന് ശ്രീകോവിലിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്താണ് കൈവരി തകര്‍ന്നുവീണത്. ഇത് നേരത്തെതന്നെ അപകടം ഉണ്ടാകാവുന്ന അവസ്ഥയിലായിരുന്നു. ദേവസ്വം ബോര്‍ഡ് വെല്‍ഡ് ചെയ്ത് വച്ചിരിക്കുകയായിരുന്ന കൈവരിയാണ് തകര്‍ന്നത്. സംഭവസമയം സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നതിനാലാണ് അപകടം ഉണ്ടായത്.

Also Read; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

എന്നാലും തീര്‍ത്ഥാടകര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മകരവിളക്ക് അടുത്തതോടെ ശബരിമലയില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *