January 22, 2025
#Top Four

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വിവിധയിടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പലയിടങ്ങളിലും പോലീസുമായി ഉന്തും തള്ളുമുണ്ടായി. വനിതാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേരാണ് പ്രകടനങ്ങളില്‍ പങ്കെടുത്തത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പോലീസ് വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പിന്നീട് ബലം പ്രയോഗിച്ചാണ് നീക്കിയത്.

Also Read; ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താന്‍ ഒരുങ്ങി കുവൈത്ത്

പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലേയ്ക്ക് മുദ്രാവാക്യം വിളിച്ച് പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് കൂടുതല്‍ പ്രതിഷേധത്തിനിടയാക്കുകയും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പത്തനംതിട്ടയിലെ അടൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.ഇതോടോപ്പം കൊല്ലത്തും കണ്ണൂരിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *