ചാനല്‍ സ്റ്റുഡിയോ ആക്രമിച്ചു; മാധ്യമപ്രവര്‍ത്തകരെ ബന്ധികളാക്കി ആയുധധാരികള്‍

കീറ്റോ: ഇക്വഡോറില്‍ ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോ ആക്രമിച്ച് മുഖം മൂടിയിട്ട തോക്കുധാരികള്‍. തത്സമയ സംപ്രേഷണത്തിനിടെ സ്റ്റുഡിയോയില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ ചാനല്‍ ജീവനക്കാരെ ബന്ദികളാക്കി. ഇക്വഡോറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനിടെയാണ് ആക്രമണമുണ്ടായത്.
Also Read ; 75 ലക്ഷം ലോട്ടറിയടിച്ചപ്പോള്‍ ഭയന്നു പോയി; ബംഗാളി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഗ്വയാക്വില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ടിസി ടെലിവിഷന്‍ ചാനലിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികള്‍ മുഖംമൂടി ധരിച്ച് പിസ്റ്റളും ഡൈനാമൈറ്റുമായി സ്റ്റുഡിയോയിലേക്ക് അധിക്രമിച്ച് കയറുകയായിരുന്നു. സ്റ്റുഡിയോയില്‍ കയറുന്നതിന്റെയും തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിന്റെയും തത്സമയ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ പതിനഞ്ച് മിനിറ്റോളം ചാനലിലെ തത്സമയ സംപ്രേഷണം തടസപ്പെടുകയും ചെയ്തു.
സംഭവത്തില്‍ തീവ്രവാദക്കുറ്റം ചുമത്തി 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇക്വഡോര്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ലഹരി മാഫിയയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഒരു ലഹരി മാഫിയാ തലവന്‍ കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ നിരവധി അക്രമങ്ങളാണ് ഇക്വഡോറില്‍ നടക്കുന്നത്. ഇതേതുടര്‍ന്നാണ് പ്രസിഡന്റ് ഡാനിയല്‍ നൊബോവ തിങ്കളാഴ്ച രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം