മുറിയില്‍ ഉറങ്ങിക്കിടന്ന അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ മുറിയില്‍ ഉറങ്ങിക്കിടന്ന അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അടച്ചിട്ട മുറിക്കുള്ളില്‍ കത്തിച്ചുവച്ചിരുന്ന കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ചതാണ് ദുരന്തത്തിനിടയാക്കിയത്. മുറിയില്‍ ഓക്‌സിജന്‍ കുറഞ്ഞതും ദുരന്തത്തിന് ഇടയാക്കി. റഹീസുദ്ദീന്‍ എന്നയാളുടെ മൂന്ന് കുട്ടികളും ഇയാളുടെ ബന്ധുവിന്റെ രണ്ട് കുട്ടികളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യയും സഹോദരിയുമാണ് ഗുരുതരാവസ്ഥയിലുള്ളത്.
Also Read ; നരേന്ദ്രമോദി അടുത്തയാഴ്ച വീണ്ടും കേരളത്തിലെത്തും
തിങ്കളാഴ്ച രാത്രിയോടെ ഒരുമുറിയില്‍ ഉറങ്ങാന്‍പോയ ഏഴുപേര്‍ പിറ്റേന്ന് വൈകുന്നേരമായിട്ടും വാതില്‍ തുറക്കാതായതോടെ അയല്‍വാസികള്‍ക്ക് സംശയമാവുകയും തുടര്‍ന്ന് ബലംപ്രയോഗിച്ച് വാതില്‍ തുറന്നതോടെയാണ് ഏഴുപേരെയും അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേരും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































