January 22, 2025
#Top Four

മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ അമ്മ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബംഗളൂരു: നാലു വയസുകാരനായ മകനെ ഗോവയിലെ ഹോട്ടലില്‍ കൊലപ്പെടുത്തി ബാഗിലാക്കിയ അമ്മയെ കര്‍ണാടക പോലീസ് കസ്റ്റടിയില്‍ എടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമര്‍ത്തിയതെന്നും മകന്‍ മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രാന്തയായെന്നും തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നും സുചന പോലീസിന് മൊഴി നല്‍കി.

ബംഗളൂരുവിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ മൈന്‍ഡ്ഫുള്‍ എ.ഐ ലാബിന്റെ സി.ഇ.ഒയും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ സുചന സേത്ത് (39) ആയിരുന്നു ഇന്നലെ പോലീസിന്റെ പിടിയിലായത്. കൊലയ്ക്ക് പിന്നാലെ സുചന കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതയും പോലീസ് വ്യക്തമാക്കുന്നുണ്ട്. മകന്‍ മരിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുചന പോലീസിന് മൊഴി നല്‍കി.

Also Read; ‘പിണറായി ഭരിക്കുമ്പോള്‍ എന്ത് പ്രോട്ടോക്കോള്‍’, കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എം പി

ഹോട്ടല്‍ മുറിയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ സുചന കൊലപ്പെടുത്തിയതെന്നും അതിനാല്‍ ശ്വാസംമുട്ടിയാണ് മരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കുട്ടിയുടെ ദേഹത്ത് മറ്റ് മുറിവുകളോ പരിക്കുകളോയില്ല. ഇവരെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

 

Leave a comment

Your email address will not be published. Required fields are marked *