എം ടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്ക് കൊണ്ടു; പ്രതികരണം തയ്യാറാക്കി ദേശാഭിമാനി
കോഴിക്കോട് : കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍(കെ എല്‍ എഫ്) ഉദ്ഘാടന ചടങ്ങിലെ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വിവാദമാക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് എം ടി വാസുദേവന്‍ നായര്‍ പ്രതികരിച്ചതായി ‘ദേശാഭിമാനി’ റിപ്പോര്‍ട്ട് ചെയ്തു. പ്രസംഗം സംബന്ധിച്ച മാധ്യമങ്ങളുടെ വ്യാഖ്യാനത്തിലും ചര്‍ച്ചയിലും എനിക്ക് പങ്കില്ല.
എന്റെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രി യെയോ ഉദ്ദേശിച്ചല്ല. റഷ്യയിലടക്കമുള്ള സാഹചര്യങ്ങള്‍ പരാമര്‍ശിച്ചതിന്റെ അര്‍ഥം മലയാളം അറിയുന്നവര്‍ക്ക് മനസിലാകും. അത് കേരളത്തെ സൂചിപ്പിക്കാനല്ല. മാധ്യമങ്ങള്‍ കല്‍പിച്ച് പറയുന്ന വിവാദത്തിനും ചര്‍ച്ചക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ല. ശുദ്ധമലയാളത്തിലാണ് ഞാന്‍ പറഞ്ഞത്. അതിനെച്ചൊല്ലി മുഖ്യമന്ത്രിയെും മറ്റും വലിച്ചിഴേ്ക്കണ്ടതില്ലെന്നും എം ടി പറഞ്ഞു.