#Top Four

മലപ്പുറത്തെ കൊച്ചു പാക്കിസ്ഥാനെന്ന് ആക്ഷേപിച്ചു, ലീഗുമായി സഹകരിച്ച കാലം ഓര്‍മിപ്പിച്ച് പിണറായി വിജയന്‍

മലപ്പുറം: മുസ്ലീം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപതുകളില്‍ ലീഗുമായി സഹകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ കൊച്ചു പാക്കിസ്ഥാനെന്ന് ആര്‍ എസ് എസും മറ്റ് ചിലരും ആക്ഷേപിച്ചു. അറുപതുകളില്‍ ഇടതുപക്ഷവുമായി ലീഗ് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് അതിനെ ചിലര്‍ ആക്ഷേപിച്ചു, അവര്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. അവര്‍ക്ക് വിഷമമാവും – മുഖ്യമന്ത്രി പറഞ്ഞു.

Also Read;മുഖ്യമന്ത്രിയോട് ജനങ്ങള്‍ക്കുള്ളതു വീരാരാധനയെന്ന് ഇ.പി.ജയരാജന്‍

1921 ലെ മലബാര്‍ കാര്‍ഷിക കലാപത്തെ മുസ്ലീം ജനതയുടെ ഹാലിളക്കമെന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വം വിശേഷിപ്പിച്ചു. മാപ്പിള കലാപമെന്ന് മുദ്രയടിച്ച് അതേ വഴിക്ക് തന്നെ നീങ്ങുകയാണ് ഹിന്ദുത്വ വര്‍ഗീയ ശക്തികളും ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *