വിമാനം പറക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ പുറത്തേക്ക് ചാടി യാത്രക്കാരന്‍
ടൊറന്റോ: വിമാനം പറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍. കാനഡയിലെ ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായിരിക്കുന്നത്. ദുബായിലേക്ക് യാത്രതിരിച്ച എയര്‍ കാനഡയുടെ എസി 0.56 ബോയിംഗ് 747 വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ ചാടിയിരിക്കുന്നത്.
Also Read; പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അബുദാബിയിലെത്തും
വിമാനത്തില്‍ കയറി ആദ്യം സ്വന്തം സീറ്റില്‍ ഇരുന്നെങ്കിലും പിന്നീട് ഇയാള്‍ ഓടിവന്ന് വിമാനത്തിന്റെ വാതില്‍ തുറക്കുകയായിരുന്നു. 20 അടിയോളം ഉയരത്തില്‍ നിന്ന് ചാടിയ യുവാവിന് ചെറിയ പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ പൊലീസും ആംബുലന്‍സും ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ സ്ഥലത്തെത്തി.