റേഷന്‍ വിതരണക്കാരുടെ പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ജിആര്‍ അനില്‍
തിരുവനന്തപുരം: റേഷന്‍ വിതരണക്കാരുടെ പണിമുടക്ക് സംസ്ഥാനത്തെ റേഷന്‍ വിതരണത്തെ ബാധിക്കില്ലെന്നും കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യുമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. എന്നാല്‍ കുടിശിക തുക അക്കൗണ്ടില്‍ എത്താതെ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്. കുടിശിക മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ശനിയാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതോടെ റേഷന്‍ കടകളിലേക്ക് സാധനം എത്താതിരുന്നാല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭിക്കുമെന്ന് റേഷന്‍ വ്യാപാരികളും അറിയിച്ചു.
Also Read ; ഡ്രൈവിംഗ് ലൈസന്‍സ് ഇനി എളുപ്പമല്ല; മാറ്റങ്ങള്‍ അറിയിച്ച് ഗണേഷ് കുമാര്‍
എന്നാല്‍ ആവശ്യത്തിനുള്ള സംഭരണം റേഷന്‍ കടകളില്‍ ഉണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തല്‍. റേഷന്‍ വിതരണം സ്തംഭനത്തിലാകും എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. 37കോടി രൂപ വിതരണക്കാര്‍ക്ക് നല്‍കാന്‍ അനുവദിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും കുടിശിക ബുധനാഴ്ചയോടെ കൊടുത്തു വിടുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം കുടിശിക മുഴുവനായും കിട്ടാതെ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രതികരിച്ചത്. ആകെ 100 കോടി രൂപയിലധികം കിട്ടാനുണ്ടെന്നും കാലാവധി കഴിഞ്ഞ ഡെപ്പോസിറ്റ് തുക പോലും തിരിച്ച് നല്‍കുന്നില്ലെന്നും വിതരണക്കാര്‍ കുറ്റപ്പെടുത്തി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം