December 18, 2025
#Others #Top News #Trending

ഗ്യാലറിയില്‍ നിന്നും ചിത്രം എടുത്ത് നേരിട്ട് സ്റ്റിക്കറാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഗ്യാലറിയില്‍ നിന്നും ചിത്രം എടുത്ത് നേരിട്ട് സ്റ്റിക്കറാക്കാന്‍ പറ്റുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്. ഇത് വാട്‌സ്ആപ്പിലെ മെസേജിങ് അനുഭവം മികച്ചതാക്കുന്നതിനായുള്ള പുതിയ ചവടുവെപ്പാണ്. ഐഒഎസ് വേര്‍ഷനില്‍ ഇങ്ങനെ സ്റ്റിക്കറുകള്‍ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനും അയക്കാനും സാധിക്കുന്ന ഫീച്ചര്‍ വ്യാഴാഴ്ച തന്നെ നിലവില്‍ വന്നു കഴിഞ്ഞു. ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് പോവാതെ തന്നെ സ്റ്റിക്കറുകള്‍ നിര്‍മിക്കാനും പങ്കുവെക്കാനും ഇതുവഴി സാധിക്കും.

Also Read ; റേഷന്‍ വിതരണക്കാരുടെ പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ജിആര്‍ അനില്‍

ചാറ്റുകളെ കുടുതല്‍ രസകരമാക്കി മാറ്റാന്‍ സഹായിക്കുന്ന ഒരു ഫീച്ചര്‍ കൂടിയാണിത്. ഈ ഫീച്ചറിലുടെ ഫോണിലുള്ള ചിത്രങ്ങളെ സ്റ്റിക്കറുകളാക്കി മാറ്റാനാവും. ഓട്ടോ ക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളില്‍ ടെക്സ്റ്റുകള്‍ ചേര്‍ക്കാനും വരയ്ക്കാനുമെല്ലാം ഇനി വേഗം കഴിയും. ഇങ്ങനെ നിര്‍മിച്ച് അയക്കുന്ന സ്റ്റിക്കറുകള്‍ സ്റ്റിക്കര്‍ ട്രേയില്‍ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടുകയും ചെയ്യും. ഇത് പിന്നീട് എപ്പോള്‍ വേണമെങ്കിലും പങ്കുവെക്കാം.

വാട്‌സ്ആപ്പ് വെബ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ നേരത്തെ തന്നെ ലഭ്യമാണ്. വരും ദിവസങ്ങളില്‍ ഐഒഎസ് 17 ന് ശേഷമുള്ള ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവും. ഇതിന് പഴയ പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളില്‍ സ്റ്റിക്കര്‍ എഡിറ്റ് ചെയ്യാനാവുമെങ്കിലും പുതിയത് നിര്‍മിക്കാനാവില്ല.

സ്റ്റിക്കര്‍ നിര്‍മിക്കുന്നത് എങ്ങനെ എന്ന് നോക്കാം

• ചാറ്റ് തുറന്ന് താഴെ ടെക്സ്റ്റ് ബോക്‌സിന് വലത് വശത്തുള്ള സ്റ്റിക്കര്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക.
• ‘ക്രിയേറ്റ് സ്റ്റിക്കര്‍’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഗാലറിയില്‍ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക.
• ശേഷം തുറന്നുവരുന്ന എഡിറ്റിങ് ടൂളില്‍ ചിത്രം ആവശ്യാനുസരണം ക്രോപ്പ് ചെയ്ത് ടെക്സ്റ്റും മറ്റ് സ്റ്റിക്കറുകളും ചേര്‍ക്കാം.
• തുടര്‍ന്ന് സെന്റ് ബട്ടന്‍ ടാപ്പ് ചെയ്താല്‍ സ്റ്റിക്കര്‍ അയക്കാം.

എഡിറ്റ് ചെയ്യാം

• സ്റ്റിക്കര്‍ ട്രേയില്‍ നിന്ന് എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്റ്റിക്കറില്‍ ലോങ് പ്രസ് ചെയ്യുക.
• ‘എഡിറ്റ് സ്റ്റിക്കര്‍’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
• ശേഷം സ്റ്റിക്കറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
•തുടര്‍ന്ന് സെന്റ് ബട്ടന്‍ടാപ്പ്ചെയ്യുക.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *