ആംബുലന്‍സ് കുഴിയില്‍ വീണു; മൃതദേഹത്തിന് ജീവന്‍ തിരിച്ചു കിട്ടി
ചണ്ഡീഗഢ്: മൃതദേഹം കൊണ്ടുപോകവെ ആംബുലന്‍സ് കുഴിയില്‍ വീണ് 80കാരന് ജീവന്‍ തിരിച്ചുകിട്ടി. ദര്‍ശന്‍ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി രക്ഷയായി മാറിയത്. മൃതദേഹം പട്യാലയില്‍ നിന്ന് കര്‍ണലിനടുത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
Also Read ; സമസ്തയെ തൊട്ടാൽ കൈവെട്ടും; തലയും വാലും തീരുമാനിക്കുന്ന സാദിഖലി തങ്ങൾക്ക് മുന്നറിയിപ്പ്..!
ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന ചെറുമകനാണ് ദര്‍ശന്‍ കൈ ചലിപ്പിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഹൃദയമിടിപ്പ് പരിശോധിക്കുകയും ആംബുലന്‍സ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ സിംഗ് മരിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയുമായിരുന്നുവെന്ന് കുടുംബം പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ കര്‍ണാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമാണെങ്കിലും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
കുറച്ച് ദിവസമായി ബ്രാറിന് വാര്‍ദ്ധക്യസഹജമായ അസ്വാസ്ഥ്യമുണ്ടായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്നാണ് പട്യാലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നാല് ദിവസം വെന്റിലേറ്ററിലായിരുന്നു. വ്യാഴാഴ്ച ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് പുറത്തെടുത്തു. അന്ത്യകര്‍മങ്ങള്‍ക്കായി ആംബുലന്‍സില്‍ നിസിംഗിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































