ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങി; കിട്ടിയത് എട്ടിന്റെ പണി
ഒഎല്‍എക്സ് വഴി ഫോണ്‍ വാങ്ങിയ ആള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഫോണ്‍ വില്‍ക്കാനുണ്ടെന്നു കണ്ട് ആവശ്യമറിയിച്ച ആറ്റിങ്ങല്‍ സ്വദേശി സതീഷിനാണ് പണികിട്ടിയത്. കഴിഞ്ഞ 9ന് എറണാകുളം കാക്കനാട് സ്വദേശി ഇഫിനാണ് വൈകിട്ടോടെ ഫോണ്‍ വില്‍ക്കുന്നതിനായി സതീഷിനെ വിളിച്ചത്.
Also Read ; നയന്‍താരയും വിഘ്‌നേഷും വിവാഹമോചിതരാകുമോ? ആശങ്കയില്‍ ആരാധകര്‍
പൈസയ്ക്ക് അത്യാവശ്യമുള്ളതിനാല്‍ ഫോണ്‍ കൊറിയര്‍ ചെയ്യാമെന്നറിയിക്കുകയും തുടര്‍ന്ന് ഫോണ്‍ പായ്ക്ക് ചെയ്യുന്ന വീഡിയോയും ഫോണിന്റെ വിവിധ ഫോട്ടോകളും അയച്ചുനല്‍കി. തുടര്‍ന്ന് പ്രൊഫഷണല്‍ കൊറിയറിന്റെ കാക്കനാട് ബ്രാഞ്ചില്‍ ഫോണ്‍ ബുക്ക് ചെയ്ത് അയച്ചു എന്നതിന് തെളിവായി എച്ച്.ഐ.എസ് 5248 49073 എന്ന നമ്പരിലുള്ള രസീതും വാട്ട്സ് ആപ്പ് ചെയ്തു. പൈസ അയക്കാന്‍ 9037719976 എന്ന നമ്പര്‍ നല്‍കിയതിനെത്തുടര്‍ന്ന് ഗൂഗിള്‍ പേ വഴി പൈസ അയച്ചു. എന്നാല്‍ അടുത്ത ദിവസം ആറ്റിങ്ങലില്‍ കൊറിയര്‍ ഓഫീസില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. ഈ രസീത് ഹരിയാനയില്‍ നിന്നുള്ളതാണന്നും കാക്കനാട് ഇത്തരം രസീത് ബുക്കിംഗ് ഇല്ലായെന്നും പറഞ്ഞു. തന്ന നമ്പരില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്‍കമിംഗ് കാള്‍ ഇല്ലെന്ന സന്ദേശം ലഭിച്ചു. ഡോക്യുമെന്റ്സയച്ച വാട്ട്സ്ആപ്പില്‍ എല്ലാ മെസേജുകളും നീക്കം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം