#Politics #Top Four

പ്രതാപന്‍ തുടരും പ്രതാപത്തോടെ ; മോദി എത്തും മുമ്പെ പ്രതാപന് അനുകൂലമായി ചുവരെഴുത്ത്

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ നിലവിലെ എംപി ടിഎന്‍ പ്രതാപന് വേണ്ടി ചുവരെഴുത്ത്. പ്രതാപന്‍ തുടരും പ്രതാപത്തോടെ എന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപനെ വിജയിപ്പിക്കുക എന്നും ചുവരെഴുത്തിലുണ്ട്. തൃശൂരിലെ വെങ്കിടങ് സെന്ററിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയെ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണ മണ്ഡലത്തിലേക്ക് വരാനിരിക്കെയാണ് പ്രതാപന് വേണ്ടി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ജനുവരി മൂന്നിന് തൃശൂരില്‍ ബി ജെ പിയുടെ നാരീശക്തി പരിപാടി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി സ്വരാജ് റൗണ്ട് വലം വെച്ചത് സുരേഷ് ഗോപിക്കൊപ്പമായിരുന്നു. 17ന് ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുരേഷ് ഗോപിയെത്തുന്നതും വലിയവാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. തൃശൂരിലെ പ്രധാന രാമക്ഷേത്രമായ തൃപ്രയാറിലും നരേന്ദ്ര മോദിയെത്തുന്നത് എതിരാളികളുടെ ഉറക്കം കെടുത്തുന്നുണ്ട്. സുരേഷ് ഗോപിക്ക് വേണ്ടി ഓട്ടോറിക്ഷാ തൊഴിലാളികള്‍ നേരത്തെ പ്രചാരണം ആരംഭിച്ചിരുന്നു.

Also Read; ഗ്യാസ് കട്ടര്‍കൊണ്ട് എടിഎം തകര്‍ക്കാന്‍ ശ്രമം; 21 ലക്ഷം രൂപ കത്തി നശിച്ചു

അന്നൊന്നും പക്ഷേ, പ്രതാപന്‍ ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് നിര്‍ദേശം വന്നതോടെ പ്രതാപന് മത്സരിക്കേണ്ട അവസ്ഥയായി. തൃശൂര്‍പൂരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഒരു ദിവസം ഉപവാസം അനുഷ്ഠിച്ചു കൊണ്ട് പ്രതാപന്‍ മണ്ഡലത്തിലെസാന്നിധ്യം അറിയിക്കുകയും മത്സരരംഗത്ത് സജീവമാണെന്ന സൂചനയും നല്‍കി. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി തൃശൂരിനെ ഇളക്കിമറിക്കുന്നതും സുരേഷ് ഗോപി ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതും പ്രതാപനെ അസ്വസ്ഥനാക്കുന്നുണ്ട്. പ്രധാനമന്ത്രി വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതാപന്‍ തുടരും പ്രതാപത്തോടെ എന്ന് ചുവരേഴുത്ത് വരുന്നത് അടിയൊഴുക്കുകള്‍ തിരിച്ചറിഞ്ഞിട്ടാണ്.

Leave a comment

Your email address will not be published. Required fields are marked *