ഇന്ന് മകരവിളക്ക്; ശബരിമലയില്‍ ഭക്തപ്രവാഹം
സന്നിധാനം: ശബരിമലയില്‍ ഇന്ന് മകരവിളക്ക് തെളിക്കും. മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദര്‍ശനത്തിനായി കാത്തിരിക്കുന്നത്. മകരവിളക്ക് ഉത്സവത്തോട് ബന്ധപ്പെട്ട മകര സംക്രമ പൂജ പുലര്‍ച്ചെ 2.45ന് പൂര്‍ത്തിയായി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഉച്ചക്ക് ഒരു മണിവരെയാണ് ഭക്ത ജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുക. രാവിലെ ഒമ്പത് മണി മുതല്‍ നിലയ്ക്കലില്‍ നിന്നും 11.30വരെ പമ്പയില്‍ നിന്നും മല കയറുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. മകരജ്യോതി ദര്‍ശനം കാത്ത് സന്നിധാനത്ത് മാത്രം രണ്ട് ലക്ഷത്തില്‍ അധികം ഭക്തജനങ്ങളാണുള്ളത്. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30 ന് ശരം കുത്തിയിലെത്തും. വൈകിട്ട് 6.30നാണ് മഹാദീപാരാധന നടക്കുക. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഡ്രോണ്‍ നിരീക്ഷണമടക്കം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷപ്രവര്‍ത്തനങ്ങള്‍.
Also Read; മഹാരാഷ്ട്ര കടമ്പ കടക്കാന്‍ ഇന്‍ഡ്യ; സീറ്റ് വിഭജനത്തില്‍ ഇന്ന് അന്തിമ ധാരണ ഉണ്ടായേക്കും





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































