ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനം; വൈകീട്ടോടെ രാഹുല്‍ നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എത്തും

ദില്ലി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനം. ഇന്നും മണിപ്പൂരില്‍ യാത്രതുടരുന്ന രാഹുല്‍ ഗാന്ധി വൈകീട്ടോടെ നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എത്തിച്ചേരും. കലാപം നടന്ന കാങ്‌പോക്പി, സേനാപതി എന്നിവിടങ്ങളില്‍ രാഹുല്‍ ഗാന്ധി സംസാരിക്കും. മണിപ്പൂരിലെ കലാപത്തില്‍ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുല്‍ ഇന്നലെ ബസ്സില്‍ സഞ്ചരിച്ചത്. സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. രണ്ട് ദിവസമാണ് നാഗാലാന്‍ഡില്‍ രാഹുലിന്റെ പര്യടനം.