സുരേഷ് ഗോപിയെ വിമര്‍ശിച്ച് ടി എന്‍ പ്രതാപന്‍ എംപി
തൃശ്ശൂര്‍: സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച സുരേഷ് ഗോപിയെ വിമര്‍ശിച്ച് തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍. മണിപ്പൂരില്‍ പള്ളി തകര്‍ത്തതിന്റെ പരിഹാരമായാണ് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ചതെന്നാണ് പ്രതാപന്റെ വിമര്‍ശനം. സ്വര്‍ണക്കിരീടം കൊണ്ട് പാപക്കറ കഴുകിക്കളയാന്‍ ആവില്ല. തൃശ്ശൂരില്‍ ബി ജെ പി ചെലവഴിക്കാന്‍ പോവുന്നത് നൂറ് കോടി രൂപയാണെന്നും ബിജെപിയുടെ രാഷ്ട്രീയ നാടകം തൃശ്ശൂരുകാര്‍ തിരിച്ചറിയുമെന്നും പ്രതാപന്‍ പറഞ്ഞു
മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേര്‍ച്ചയുടെ ഭാഗമായാണ് സുരേഷ് ഗോപിയും കുടുംബവും ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് പള്ളി സന്ദര്‍ശിച്ചപ്പോല്‍ തനിക്ക് ഇത്തരത്തില്‍ ഒരാഗ്രഹമുണ്ടെന്ന് സുരേഷ് ഗോപി പള്ളി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ദേവാലയത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചത്. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം