രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിസിസിഐയുടെ അനുവാദം തേടി കോലി

ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിരാട് കോലി ബിസിസിഐയുടെ അനുവാദം തേടിയതായി റിപ്പോര്‍ട്ട്. വിരാട് കോലിക്കും അനുഷ്‌ക ശര്‍മക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇരുവരും ക്ഷണക്കത്ത് വാങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ് കോലി. എന്നാല്‍ ബിസിസിഐ താരത്തിന് ഒരു ദിവസത്തെ അവധി നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളില്‍ ആദ്യത്തേത് ജനുവരി 25 മുതല്‍ ഹൈദരാബാദില്‍ തുടങ്ങാനിരിക്കെ ജനുവരി 20 ന് ഹൈദരാബാദില്‍ ടീമിനൊപ്പം ചേരാനും നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി എന്നിവര്‍ക്കും പ്രാണപ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് ധനഞ്ജയ് സിംഗും ബിജെപി ഓര്‍ഗനൈസിംഗ് സെക്രട്ടറി കരംവീര്‍ സിങ്ങും ചേര്‍ന്നാണ് ധോണിക്ക് ക്ഷണക്കത്ത് കൈമാറിയത്.
Also Read; ഇനി ഗൂഗില്‍ പേ വഴി ഇന്ത്യക്ക് പുറത്തും ഇടപാട് നടത്താം