ഇനി ഗൂഗില്‍ പേ വഴി ഇന്ത്യക്ക് പുറത്തും ഇടപാട് നടത്താം

യുപിഐ സംവിധാനം ഉപയോഗിച്ച് ഇനി ഇന്ത്യക്ക് പുറത്തും ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കാന്‍ ഗൂഗിള്‍പേ. ഇന്തക്കാര്‍ വിദേശത്ത് പോകുമ്പോള്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് ഇടപാട് നടത്താന്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. യാത്രക്കാര്‍ക്ക് പണം കൈവശം കരുതേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാണ് യുപിഐ സേവനം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്.
Also Read; സമരത്തിനിടെ ജയില്‍ സ്വാഭാവികം, അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നം: രാഹുല്‍ മാങ്കൂട്ടത്തില്‍
വിദേശത്ത് വച്ച് യുപിഐ ഇടപാടുകള്‍ നടത്താന്‍ വേണ്ട സഹായങ്ങള്‍ നല്‍കാനും കരാറില്‍ പറയുന്നു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പണമയക്കുന്നത് സുഗമമാക്കാനും ഇത് ലക്ഷ്യമിടുന്നുണ്ട്. വിദേശ കറന്‍സി, ക്രെഡിറ്റ് കാര്‍ഡ്, ഫോറിന്‍ എക്സ്ചേഞ്ച് കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് വിദേശത്ത് വച്ച് ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയുമെന്നും കരാറില്‍പറയുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..