മലപ്പുറം ചങ്ങരംകുളത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു; ഭയന്നോടിയ നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം: ചങ്ങരംകുളം കണ്ണെങ്കാവ് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു. ഉത്സവത്തിന്റെ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ വൈകീട്ട് അഞ്ചുമണിയോടെയാണ് ആന ഇടഞ്ഞത്. ആനയുടെ സമീപത്ത് ഉണ്ടായിരുന്ന കുറച്ച് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ആന ഇടയുന്നത് കണ്ട് ഭയന്നോടിയവര്‍ക്ക് വീണും മറ്റുമാണ് പരിക്കേറ്റത്. വിവിധ ജില്ലകളില്‍ നിന്ന് പോലും ജനങ്ങള്‍ ഒഴുകിയെത്തുന്ന ഉത്സവമാണ് കണ്ണെങ്കാവ് ക്ഷേത്രത്തിലേത്.





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































