December 18, 2025
#india #kerala #Sports

ഫസ്റ്റ് ക്ലാസില്‍ കേരളത്തിന്റെ ഏറ്റവും വലിയ റണ്‍ സ്‌കോറര്‍; മത്സരങ്ങളുടെ എണ്ണത്തില്‍ സെഞ്ചുറി തികച്ച് രോഹന്‍ പ്രേം

തിരുവനന്തപുരം: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളത്തിന്റെ ഏറ്റവും വലിയ റണ്‍ സ്‌കോററും സെഞ്ചുറി നേട്ടക്കാരനുമായ രോഹന്‍ പ്രേം മത്സരങ്ങളുടെ എണ്ണത്തിലും സെഞ്ചുറി തികച്ചു. 19-ാം വയസ്സില്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച മുപ്പത്തേഴുകാരന്‍ രോഹന്‍ ഇന്നലെ മുംബൈയ്‌ക്കെതിരെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയത് നൂറാം ഫസ്റ്റ് ക്ലാസ് മത്സരത്തിന്.

Also Read ; സ്‌കൂള്‍ വിട്ട് മടങ്ങവെ 14കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം സ്വദേശിയായ രോഹന്‍ അണ്ടര്‍ 13 വിഭാഗം മുതല്‍ കേരള ടീമുകളിലെല്ലാം കളിക്കുകയും നയിക്കുകയും ചെയ്തിട്ടുണ്ട്. ഇടംകൈ ബാറ്ററും വലംകൈ സ്ലോ ബോളറുമായ രോഹന്‍ കഴിഞ്ഞ 99 മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 5394 റണ്‍സ്. ഇതില്‍ 13 സെഞ്ചുറിയും 26 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. ഒരു ഇരട്ട സെഞ്ചുറിയും (208) 53 വിക്കറ്റും നേടിയിട്ടുണ്ട്.

19-ാം വയസ്സില്‍ രഞ്ജി ട്രോഫി അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒപ്പം കളിച്ച ടിനു യോഹന്നാന്‍ പിന്നീട് കേരള ടീമിന്റെ പരിശീലകനായപ്പോഴും രോഹന്‍ ടീമിലുണ്ടായിരുന്നു. അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഇടം നേടിയപ്പോള്‍ ഒപ്പം കളിച്ചവരില്‍ നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമുണ്ടായിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *