നാടകീയമായ നയപ്രഖ്യാപനം; അവസാന പാരഗ്രാഫ് മാത്രം വായിച്ച് മടങ്ങി ഗവര്‍ണര്‍
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. തികച്ചും നാടകീയമായിരുന്നു നയപ്രഖ്യാപനം. പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ഗവര്‍ണര്‍ നിമയസഭ വിടുകയായിരുന്നു.
രാവിലെ ഒന്‍പതുമണിക്കാണ് ഗവര്‍ണര്‍ സഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. സ്വീകരണ സമയത്ത് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈ കൊടുത്തില്ലെന്നും മുഖ്യമന്ത്രി നല്‍കിയ പൂച്ചെണ്ട് സഹായിക്ക് നല്‍കി ആരെയും ശ്രദ്ധിക്കാതെ തിടുക്കത്തില്‍ ഗവര്‍ണര്‍ സഭയ്ക്കുള്ളിലേക്ക് നടക്കുകയും മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കുകയോ ചിരിക്കുകയോ ചെയിതില്ല.
Also Read; ബോക്‌സിങ് താരം മേരി കോം വിരമിച്ചു
സ്പീക്കറുടെ ഡയസിലെത്തിയ ഗവര്‍ണര്‍ ദേശീയ ഗാനം കേട്ടതിന് പിന്നാലെ ഗൗരവഭാവത്തില്‍ തന്നെ ആമുഖമായി കുറച്ച് വാചകങ്ങള്‍ പറഞ്ഞശേഷം താന്‍ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. അവസാന ഖണ്ഡിക വായിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ നിയമസഭ വിട്ടിറങ്ങുകയും ചെയ്തു. ഇതോടെ സഭയുടെ ഇന്നത്തെ നടപടികള്‍ അവസാനിച്ചു.