#kerala #Movie #Trending

നടന്‍ രാജേഷ് മാധവനും ദീപ്തി കാരാട്ടും വിവാഹിതരാകുന്നു, പ്രണയസാഫല്യത്തിന് ആശംസയറിയിച്ച് സിനിമാലോകം

നടനും കാസ്റ്റിങ് ഡയറക്ടറും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി. ദീപ്തിക്കും രാജേഷിനും ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലെത്തി.

Also Read ; ചാക്കിൽ കെട്ടി കൈക്കൂലിപ്പണം: മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പിടിയിൽ

കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. ടെലിവിഷന്‍ പരിപാടികളുടെ പ്രൊഡ്യൂസറായി കരിയര്‍ ആരംഭിച്ച രാജേഷ് അപ്രതീക്ഷിതമായാണ് സിനിമാ അഭിനയത്തിലെത്തുന്നത്. സനല്‍ അമന്റെ അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടാണ് രാജേഷിന്റെ തുടക്കം. തിരക്കഥയെഴുത്തില്‍ താത്പര്യമുള്ള രാജേഷും സുഹൃത്ത് രവിശങ്കറും ദിലീഷ് പോത്തനരികില്‍ കഥ പറയാന്‍ ചെന്നതാണ് വഴിത്തിരിവായത്. മഹേഷിന്റെ പ്രതികാരത്തില്‍ ഒരു ചെറിയ വേഷം നല്‍കിയതോടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ദിലീഷിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു. കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
പെണ്ണും പൊറാട്ടും എന്ന സിനിമയിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തിലാണ് രാജേഷ് മാധവന്‍. പാലക്കാട് കൊല്ലങ്കോട് പശ്ചാത്തലത്തില്‍ ഉള്ള ഒരു നാടന്‍ സിനിമയായിരിക്കുമിത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *