#kerala #Politics #Top Four

സമസ്തയുടെ നൂറാം വാര്‍ഷികം; ഉദ്ഘാടന സമ്മേളനം ഇന്ന് ബെംഗളുരു പാലസ് ഗ്രൗണ്ടില്‍

ബെംഗളൂരു: സമസ്തയുടെ നൂറാംവാര്‍ഷിക ഉദ്ഘാടനസമ്മേളനം ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 10-ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാകയുയര്‍ത്തും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും.

Also Read ; BREAKING : മഹാസഖ്യം വിട്ട് ബി ജെ പിക്കൊപ്പം നിതീഷ്; ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി

2026-ല്‍ നടക്കുന്ന സമസ്ത വാര്‍ഷിക മഹാസമ്മേളനത്തിന്റെ തീയതി ഉദ്ഘാടനസമ്മേളനത്തില്‍ പ്രഖ്യാപിക്കും. രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്നത്. ജീവകാരുണ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഉദ്ഘാടനസമ്മേളനത്തില്‍ കര്‍ണാടകത്തിനുപുറമേ കേരളം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയിടങ്ങളില്‍നിന്ന് പ്രവര്‍ത്തകരെത്തും.

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍, മന്ത്രിമാരായ ഡോ. ജി പരമേശ്വര, സമീര്‍ അഹമ്മദ് ഖാന്‍, രാമലിംഗറെഡ്ഡി, ദിനേശ് ഗുണ്ടുറാവു, ബൈരതി സുരേഷ്, കെ ജെ ജോര്‍ജ്, മുസ്ലിംലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *